1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pulwama terrorists encounter

പുല്‍വാമയില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു

Terrorist
പുല്‍വാമയില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ ടിക്കന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. സംഭവത്തില്‍ ഒരു ഗ്രാമവാസിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
അടുത്ത ലേഖനം
നടിയും അവതാരികയുമായ വിജെ ചിത്ര മരിച്ച നിലയില്‍