1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pranab Mukharje

മുൻ‌ രാഷ്ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തേക്കും

വാർത്ത
മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചേക്കും എന്ന് സൂചന. ജൂൺ ഏഴിന് ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ നടക്കുന്ന പരിപാടിയിൽ പ്രണബ് മുഖർജി ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സമസാരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 
 
എന്നാൽ പ്രണബ് മുഖർജിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അറിയാൻ സധിക്കുന്ന വിവരം. 
 
600ഓളം ആർ എസ് എസ് പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കണം എന്ന് തങ്ങൾ പ്രണബ് മുഖർജിയോട് അഭ്യർത്ഥിച്ചതായും പരിപാടിയിൽ പങ്കെടുക്കാം എന്ന് അദ്ദേഹം സമ്മതം പറഞ്ഞതായും മുതിർന്ന ആർ എസ് എസ് നേതാവ് പറഞ്ഞു.
 
അടുത്ത ലേഖനം
"ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, മിസോറമിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കും": കുമ്മനം രാജശേഖരൻ