അനുബന്ധ വാര്‍ത്തകള്‍
- മോമോസിനായി വാശി പിടിച്ച് കരഞ്ഞ മകനെ അച്ഛൻ കനാലിലെറിഞ്ഞ് കൊന്നു
- വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളോ ? എങ്കിൽ പരിഹാരമിതാ...
- പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനെ വധുവിന്റെ സഹോദരൻ തട്ടിക്കൊണ്ടുപോയി
- ദേശീയ നേതൃത്വത്തിൽ നിന്നും മാറിയാലും കേരളത്തിൽ പ്രവർത്തനം തുടരും, പ്രധാന ചുമതല ഏൽപ്പിച്ച രാഹുലിന് നന്ദി; ഉമ്മൻ ചാണ്ടി
- കേരള കർണ്ണാടക തീരങ്ങളിൽ ന്യൂനമർദ്ദം; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
ബെനിറ്റോ മുസ്സോളനി എന്ന് കുഞ്ഞിന് പേരിട്ടു; മാതാപിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി !
ഇറ്റലി: പതിനാല് മാസം പ്രായമായ തങ്ങളുടെ കുഞ്ഞിന് ബെനിറ്റോ മുസ്സോളനി എന്ന് പേരിട്ടതിനാൽ കോടതി കയറേണ്ട ഗതികേടിലാണ് ഒരു കുടുംബം. സ്വേച്ഛാധിപതിയായ മുസ്സോളനിയുടെ പേര് കുഞ്ഞിന് നൽകിയത് കാരണം ഇറ്റലിയിലെ കോടതി മാതാപിതാക്കളോട് ഹാജറാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയുടെ പേര് എന്ന രീതിയിലല്ല, തങ്ങളുടെ കുടുംബത്തിലെ ഒരു പൂർവികന്റെ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കോടതിയുടെ നടപടിയെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ.
ഇതാദ്യമായല്ല പേരിന്റെ കാര്യത്തിൽ ഇറ്റലിയിൽ കോടതി ഇടപെടൽ വരുന്നത്. ലിംഗം മനസ്സിലാകുന്ന തരത്തിൽ മാത്രമേ കുട്ടികൾക്ക് പേരിടാവു എന്നാണ് ഇറ്റലിയിലെ നിയമം. ഇക്കാരണത്താൽ 18 മാസം പ്രായമായ പെൺകുട്ടിക്ക് ബ്ലു എന്ന് പേരിട്ടതിൽ കോടതി നടപടി സ്വീകരിച്ചിരുന്നു. സ്വമേധയാ പേര് മാറ്റിയില്ലെങ്കിൽ കോടതി പേര് മാറ്റും എന്നായിരുന്നു കോടതിയുടെ നിലപട്.