കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ: അഞ്ച് സംസ്ഥാനങ്ങൾ വിറ്റുതുലച്ചുവെന്ന് ആരോപണം

അഭിറാം മനോഹർ| Last Modified ശനി, 12 മാര്‍ച്ച് 2022 (14:32 IST)
സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വേണുഗോപാലിന്റെ അടുത്ത അനുയായിയായ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചു സംസ്ഥാനങ്ങൾ വിറ്റുതുലച്ച പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകുക എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :