ഇങ്ങനെയുമുണ്ടോ തോൽ‌വി! കോൺഗ്രസിന് 97% സീറ്റിലും കെട്ടിവെച്ച കാശുപോയി: വോട്ടു വിഹിതം 2.4 ശതമാനം

അഭിറാം മനോഹർ| Last Modified ശനി, 12 മാര്‍ച്ച് 2022 (11:14 IST)
ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചതിൽ 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. 399 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. രണ്ട് സീറ്റിൽ മാത്രം വിജയിച്ച കോൺഗ്രസിന്റെ 387 സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. സംസ്ഥാനത്തിൽ 2.4 ശതമാനം വോട്ടുകൾ മാത്രമാണ് ദേശീയ പാർട്ടിക്ക് നേടാനായത്.

ആകെയുള്ള 403 സീറ്റിലും മത്സരിച്ച ബിഎസ്‌പി‌യുടെ 72 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. 290 സീറ്റിലാണ് മായാവതിയുടെ സ്ഥനാർത്ഥികൾക്ക് കെട്ടിവെച്ച കാശ്‌ നഷ്ടമായത്. മൂന്ന് സീറ്റുകളിൽ ബിജെപിക്കും കാശ് നഷ്ടമാ‌യി. ആകെ പോൾ ചെയ്‌ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാനാവാത്തവർക്കാണ് തിരെഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടമാവുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :