1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NTA Announces New Exam Date

റദ്ദാക്കിയ യുജിസി-നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

NTA Announces
റദ്ദാക്കിയ യുജിസി-നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നേഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷ നടക്കുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുന്നത്. സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. 
 
ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. പിടിയിലായവര്‍ എന്‍ടിഎയുടെ സിറ്റി കോര്‍ഡിനേറ്റര്‍മാരാണ്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്നയിലേക്ക് എത്തിച്ചു. ചോദ്യപേപ്പറുകള്‍ ചോര്‍ന്നതില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കുന്നത്. 
അടുത്ത ലേഖനം
കളിക്കാന്‍ കുളത്തിലിറങ്ങിയ 2 കുട്ടികള്‍ മുങ്ങി മരിച്ചു