1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NIA finds that terrorists used Chinese communication system

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍

ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി

terrorist
പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ ഐഎ കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി. പരസ്പര ആശയവിനിമയത്തിനായി ഇന്ത്യ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും ചൈനീസ് സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികളും ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.
 
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ എങ്ങനെയാണ് ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയ വിനിമയം നടത്തിയെന്ന അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഭീകരവാദികള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ആക്രമണസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്. 
 
2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തിന് പിന്നാലെയാണ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. തീവ്രവാദത്തിന് ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളാണ് പലതും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്ലിക്കേഷനായതിനാല്‍ ആശയവിനിമയം സുരക്ഷിതമായിരിക്കും. ആപ്പുകള്‍ പതിവായി അവയുടെ റേഡിയോ ഫ്രീക്വന്‍സി മാറ്റുകയും ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇത് കണ്ടെത്താനും സാധിക്കാതെവരുന്നുണ്ട്.
അടുത്ത ലേഖനം
Sunny Thomas: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പിതാവ്, ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു