1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. New covid varaint XE mumbai

മുംബൈയിലേത് എക്‌സ്‌ ഇ വകഭേദമല്ലെന്ന് റിപ്പോർട്ട്, ജനിതക പരിശോധനയിൽ സാമ്യമില്ല

മുംബൈ
മുംബൈയിൽ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനിതക പരിശോധനയിൽ പുതിയ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയെ അറിയിച്ചു.
 
നേരത്തേ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ മുംബൈയിൽ റിപ്പോർട്ട് ചെയ്തതായി നഗരസഭ അറിയിച്ചിരുന്നു. ബിഎ 2 വകഭേദത്തെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ. ആദ്യമായി യുകെയിലായിരുന്നു ഈ വകഭേദം കണ്ടെത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലങ്കൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, ഒരു ഇന്ത്യൻ രൂപ ശ്രീലങ്കയിൽ നാല് രൂപ