സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടത് ചെറിയ പ്രശ്നം; അതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

മാനഭംഗവും ബീഫ് റെയ്ഡും വലിയ പ്രശ്നമല്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ഗുഡ്‌ഗാവ്| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (13:03 IST)
സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടത് ചെറിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാന സംസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടതും ബിരിയാണിയിലെ ബീഫ് കണ്ടെത്താന്‍ പൊലീസ് റെയ്ഡ് നടത്തിയതുമെല്ലാം ചെറിയ പ്രശ്നങ്ങളാണ്. ഇതിനൊന്നും താന്‍ വലിയ പ്രാധാന്യം നല്കാറില്ല. ഇതിനേക്കാള്‍ എല്ലാം പ്രധാനപ്പെട്ടതാണ് ഹരിയാനയുടെ അമ്പതാം വാര്‍ഷികാഘോഷം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കൂട്ടമാനഭംഗക്കേസിലെ സി ബി ഐ അന്വേഷണത്തെക്കുറിച്ചും ബീഫ് റെയ്ഡിനെക്കുറിച്ചും ചോദിച്ച മാധ്യമങ്ങളോട് ആയിരുന്നു മനോഹര്‍ലാല്‍ ഖട്ടര്‍ ഇങ്ങനെ പറഞ്ഞത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :