1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra election results Bjp Lead

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

maharashtra
maharashtra
മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞു. ബിജെപി സഖ്യമായ മഹായുതി സഖ്യം കേവല ഭൂരിപക്ഷമായ 145 എന്ന സംഖ്യ മറികടന്നിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ ലഭിക്കുമ്പോള്‍ മഹായുതി സഖ്യം 217 സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 125 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നത് ബിജെപിയാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെയും കവച്ചു വച്ചുകൊണ്ടുള്ള ഫലമാണ് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്നത്.
 
എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ 118 മുതല്‍ 175 സീറ്റുകള്‍ വരെയാണ് മഹായുതി സഖ്യ നേടുമെന്ന് പ്രവചിച്ചിരുന്നത്. അതേസമയം ശിവസേന ഏക്ുനാഥ് ഷിന്‍ഡേ വിഭാഗം 54 സീറ്റുകളിലും എന്‍സിപി അജിത് പവര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറുന്നുണ്ട്.
അടുത്ത ലേഖനം
ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍