അഭിറാം മനോഹർ|
Last Modified ഞായര്‍, 3 നവംബര്‍ 2024 (15:25 IST)
2026ല്‍ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നമാണെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയിയുടെ വരവില്‍ ആശങ്കയില്ലെന്നും സുനാമി പോലെ ബിജെപി കരുത്താര്‍ജ്ജിക്കുകയാണെന്നും
നമിത പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നമിതയുടെ പ്രതികരണം. ദക്ഷിണ ചെന്നൈയിലെ ദീപാവലി കിറ്റ് വിതരണത്തിന് എത്തിയതായിരുന്നു താരം.
ടിവികെ സമ്മേളനത്തിലെ ആള്‍ക്കൂട്ടവും വിജയുടെ തീപ്പൊരി പ്രസംഗമൊന്നും ബിജെപി കാര്യമാക്കുന്നില്ലെന്ന് നമിത പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിനു=ള്ളില്‍ മുഖ്യമന്ത്രിയാകുമെന്ന വിജയിയുടെ അവകാശവാദം പരിഹാസ്യമാണെന്നും തമിഴ്നാട്ടില്‍ ബിജെപിയുടെ അതിവേഗമാണെന്നും നമിത പറഞ്ഞു.