ശ്വാസം‌മുട്ടി മരിച്ചതാണെന്ന് ഡോക്ടർ വിധിയെഴുതി, മരിച്ചയാളുടെ ചിതയ്ക്ക് തീ കൊളുത്തി മകൻ; ‘മൃതദേഹം’ എഴുന്നേറ്റ് നിന്ന് വെള്ളം ആവശ്യപ്പെട്ടു !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (12:13 IST)
ശ്വാസം‌മുട്ടലിനെ തുടർച്ച് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 45കാരൻ ചിതയിൽ നിന്നും എഴുന്നേറ്റ് നിന്ന് വെള്ളം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജേഷ് എന്ന് വിളിക്കുന്ന ടില്ലു കോള്‍ എന്നയാളാണ് സംഭവത്തിലെ നായകൻ.

ശനിയാഴ്ച പുലർച്ചെ ശ്വാസം‌മുട്ടലിനെ തുടർന്ന് രാജേഷിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മധ്യപാനത്തെ തുടർന്നുണ്ടായ ശ്വാസം‌മുട്ടലിൽ രാജേഷ് മരണപ്പെട്ടുവെന്ന് ഡോക്ടർമാർ വിധിയെഴുതി. 6 മണിയോടെ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അന്ത്യകർമങ്ങൾക്കായി വീട്ടുകാർ തയ്യാറായി.

11 മണിയോടെയാണ് ശ്മശാനത്തില്‍ എത്തിച്ച്‌ മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു. അന്ത്യകർമങ്ങളെല്ലാം കഴിഞ്ഞ് മൂത്തമകൻ ചിതയ്ക്ക് തീ കൊളുത്തി. അപ്പോൾ അകത്ത് കിടന്ന രാജേഷ് ചെറുതായി ഒന്നു ചുമച്ചു. ഇതോടെ രാജേഷിന് ജീവനുണ്ടെന്ന് കണ്ട നാട്ടുകാർ ഉടൻ തന്നെ ഇയാളെ ചിതയിൽ നിന്നും രക്ഷപെടുത്തി അടുത്തുള്ള ബഞ്ചിൽ കിടത്തി. രാജേഷ് മക്കളോട് വെള്ളം ചോദിച്ചു.

പകുതിയോളം വെള്ളം കുടിക്കുകയും ചെയ്തു. അതേസമയം ശരീരത്തിന്റെ മറ്റുളള ഭാഗങ്ങള്‍ നിശ്‌ലമായിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ പരിശോധിച്ച് 30 മിനിറ്റ് കഴിഞ്ഞ് വന്ന് മരണപ്പെട്ടുവെന്നും അറിയിച്ചു.

അതേസമയം ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 30 മിനിറ്റ് നീണ്ട പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :