1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kushboo sundar on Wayanad Election

പ്രചരിക്കുന്നതില്‍ സത്യമില്ല; പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഖുഷ്ബു

Kushboo sundar
പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോള്‍ ബിജെപിക്ക് വേണ്ടി ഖുഷ്ബു രംഗത്തിറങ്ങുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് നടി പറഞ്ഞു. എന്നാല്‍ വയനാട് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും നടി വ്യക്തമാക്കി. 
 
ഇത് സംബന്ധിച്ച് പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ല. ഇതിന്റെ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും നടി പറഞ്ഞു. 2010 ലാണ് ഖുശ്ബു രാഷ്ട്രീയ രംഗത്ത് വരുന്നത്. ആദ്യം ഡിഎംകെ യിലും പിന്നീട് കോണ്‍ഗ്രസിലുമാണ് ഖുഷ്ബു പ്രവര്‍ത്തിച്ചത്. 2020ലാണ് ബിജെപിയില്‍ ചേരുന്നത്. അതുവരെ നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാട് എടുത്തിരുന്ന വ്യക്തിയായിരുന്നു ഖുഷ്ബു.
അടുത്ത ലേഖനം
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് പവന് കൂടിയത് 640 രൂപ