അനുബന്ധ വാര്‍ത്തകള്‍
- കൊറോണ തിരിച്ചുവരുന്നു! ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
- ബീസ്റ്റ് കാണാന്‍ കല്യാണി പ്രിയദര്ശന്, സ്പോയിലറുകള് ഒഴിവാക്കാന്‍ നടിയുടെ അടിപൊളി ഐഡിയ !
- തൃശൂരില്‍ പോക്സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന് ആത്മഹത്യ ചെയ്തു
- രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 521736
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,088 പേര്‍ക്ക്; മരണം 26
കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്
കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഈശ്വരപ്പയ്‌ക്കെതിരെയും ഇദ്ദേഹത്തിന്റെ സഹായികളായ ബാസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സന്തോഷ് പട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയിലാണ് കേസ്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഈശ്വരപ്പയെ വിളിച്ചുവരുത്തി. മന്ത്രിയുടെ രാജിയെ കുറിച്ച് തീരുമാനമൊന്നുമായില്ലെന്നും നേരിട്ട് സംസാരിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരോപണം ഈശ്വരപ്പ നിഷേധിച്ചു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ഇദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തു.