1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jhakhand Woman Killed Husband

വിവാഹ ശേഷം ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല; യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

Jhakhand
വിവാഹ ശേഷം ജീന്‍സ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി.  ഝാര്‍ഖണ്ഡിലെ ജംതാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പുഷ്പ ഹേംബ്രോം എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇവര്‍ ശനിയാഴ്ച രാത്രി ജീന്‍സ് ധരിച്ച് ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ പോയിരുന്നു. 
 
തിരിച്ചുവന്ന യുവതിയെ ഭര്‍ത്താവ് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഒരു കത്തി ഉപയോഗിച്ച് യുവതി ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ദന്‍ബാദില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവ് മരണപ്പെടുകയും യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
അടുത്ത ലേഖനം
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ മൂന്നുനില കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്നു !