രാജ്യത്തെ മികച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; പിണറായി വിജയന്‍ മൂന്നാമത്: ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് നേഷന്‍ സര്‍വേ ഫലം

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 18 ഓഗസ്റ്റ് 2021 (00:05 IST)
ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് നാഷന്‍ സര്‍വേ ഫലപ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 42ശതമാനം പേരുടെ പിന്തുണയാണ് എംകെ സ്റ്റാലിന് ലഭിച്ചത്. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ളത് ഒഡീഷയുടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ്.

35ശതമാനം പേരുടെ പിന്തുണയാണ് പിണറായി വിജയന് ലഭിച്ചത്. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. യുപിയില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ബിജെപിക്ക് വലിയ അടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :