അനുബന്ധ വാര്‍ത്തകള്‍
- ഇന്നാണ് ആ പ്രഖ്യാപനം, കാത്തിരിപ്പ് അവസാനിച്ചു,പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് ഡേറ്റ്
- മുരളി എന്ന മഹാനടനോട് ബഹുമാനമായിരുന്നു,ഒരൊറ്റ സിനിമയില്‍ മാത്രം വര്‍ക്ക് ചെയ്തിട്ടുള്ളൂ:സലാം ബാപ്പു
- കിടിലന്‍ ഫോട്ടോഷൂട്ട് !ദീപ്തി സതിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- Azadi ka amrit mahothsav: 1857ലേതല്ല ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം, പൈക കലാപത്തെ പറ്റി അറിയാം
- എക്കാലത്തെയും പ്രസക്തമായ വിഷയം,മഹാവീര്യര്‍ ഇന്നാണ് കണ്ടത്:ബെന്യാമിന്
ഇന്ത്യയുടെ ആശങ്ക: ചൈനീസ് ചാരക്കപ്പലിനെ ശ്രീലങ്ക വിലക്കി
ഇന്ത്യയുടെ ആശങ്ക ചൈനീസ് ചാരക്കപ്പലിനെ ശ്രീലങ്ക വിലക്കി. ചൈനീസ് ചാരക്കപ്പലായ യുവാന്‍ 5 എന്ന കപ്പലിനെയാണ് ശ്രീലങ്ക വിലക്കിയത്. ചൈനയുടെ അത്യാധുനിക ചാരക്കപ്പലായ ഇത് ശ്രീലങ്കന്‍ തുറമുഖത്തേക്ക് വരാനിരിക്കയാണ് വിലക്ക്. വ്യാഴാഴ്ച ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് ഈ കപ്പിലെത്തും എന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ ആശങ്ക ശ്രീലങ്കയെ അറിയിക്കുകയായിരുന്നു. യുവാന്‍ 5 എന്ന കപ്പല്‍ ഗവേഷണ കപ്പല്‍ ആണെന്നാണ് ചൈനയുടെ വാദം.
ഇപ്പോള്‍ കപ്പലിനെ വിലക്കാന്‍ കാരണം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ 1987ല്‍ ഒപ്പുവച്ച കരാറാണ്. ഇന്ത്യയുടെ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖവും വിട്ടുകൊടുക്കില്ല എന്നാണ് കരാറിലെ നിബന്ധന.