അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് എന്തും സംഭവിക്കാം; ഇന്ത്യന്‍ വിജയം എട്ട് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 122 റണ്‍സ്
- വിജയപ്രതീക്ഷയിൽ ദക്ഷിണാഫ്രിക്ക, വാണ്ടറേഴ്സിൽ വണ്ടറുകൾ തീർക്കാനൊരുങ്ങി ഇന്ത്യ
- ഒമിക്രോൺ നിസ്സാരമല്ല: ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാമെന്ന് കേന്ദ്രം
- ഇലോൺ മസ്കിന് ഇന്ത്യയിൽ വൻ തിരിച്ചടി, സ്റ്റാർ ലിങ്ക് ഇന്ത്യ മേധാവി രാജിവെച്ചു
- ഗ്ലെൻ മാക്സ്വെല്ലിനും കൊവിഡ്, ബിഗ് ബാഷിനെ വിറപ്പിച്ച് കൊവിഡ് വ്യാപനം
രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം: ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിനടുത്ത്: 325 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേർ രോഗമുക്തി നേടി. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ടിപിആർ റേറ്റ് 6.43 ശതമാനമായി ഉയർന്നു.
ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 2,85,401 ആയി ഉയർന്നു. ആകെ മരണപ്പ്എട്ടവരുടെ എണ്ണം 4,82876 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,358 പേർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 87,505 പേരാണ് ചികിത്സയിലുള്ളത്. 797 ഒമിക്രോൺ ബാധിതരാണ് സംസ്ഥാനത്തുള്ളത്.
അതേസമയം പശ്ചിമബംഗാളിൽ ഇന്നലെ 14,022 പേർക്ക് കൊവിഡ് ബാധിച്ചു. 17 പേർ മരിച്ചു. 33,042 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.ഡൽഹിയിൽ ഇന്നലെ 10,665 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സജീവ കേസുകൾ 23,307 ആയി. കർണാടകയിൽ ഇന്നലെ 4246 കേസുകൾ റിപ്പോർട്ട് ചെയ്‌തു.
അടുത്ത ലേഖനം