1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 5,233 fresh cases

കൊവിഡ് കേസുകള്‍ സാവധാനം ഉയരുന്നു; പുതിയ കോവിഡ് കേസുകള്‍ 5,233

India
രാജ്യത്ത് കൊവിഡ് കേസുകള്‍ സാവധാനം ഉയരുന്നു. പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 5,233 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 3,345 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണപ്പെട്ടത് ഏഴുപേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന സജീവ രോഗികള്‍ 28,857 ആണ്. 
 
രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 524715 ആയി. ഇതുവരെ 194.44 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചു.
അടുത്ത ലേഖനം
അമ്മയെയും മകളെയും കൊന്ന ശേഷം ആഭരണം കവർന്നു