1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 39,796 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്; മരണം 723

India
രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 723 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,05,85,229 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത് 4,02,728 പേരാണ്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,82,071 ആണ്. 
അടുത്ത ലേഖനം
കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക