ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (09:45 IST)
ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. മുരിക്കാശേരി സ്വദേശി സന്തോഷിന്റെ മകള്‍ സോനയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :