തന്ന സ്‌നേഹത്തിന് നൂറ് നൂറ് നന്ദിയെന്ന് കെകെ ശൈലജ; യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയെന്ന് സൂചന

ശ്രീനു എസ്| Last Modified ചൊവ്വ, 18 മെയ് 2021 (21:20 IST)
കഴിഞ്ഞ അഞ്ചുവര്‍ഷം നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും തന്ന സ്‌നേഹത്തിന് നൂറ് നൂറ് നന്ദിയെന്ന് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പുതിയ തലമുറ വരുന്നത് സ്വാഗതാര്‍ഹമാണെന്നും തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകേണ്ടതില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിപിഎമ്മിന്റെ 12 മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാരും പുതുമുഖങ്ങളാണ്. കൊവിഡ് സാഹചര്യത്തില്‍ ആഗോളതലത്തില്‍ വലിയ പ്രശംസ ശൈലജ നേടിയിരുന്നു.

അതേസമയം മികച്ച പ്രകടനം കാഴ്ചവച്ച കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഎം കേന്ദ്രനേതാക്കള്‍ക്ക് എതിര്‍പ്പെന്നാണ് ലഭിച്ച സൂചന. മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നാണ് സീതാറാം യെച്ചുരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇതില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്നാണ് കാണിക്കുന്നത്. ശൈലജയ്ക്കുള്ള ജനപിന്തുണയില്‍ പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ക്കുള്ള അസ്വസ്തതയാണ് മാറ്റിനിര്‍ത്തലിന് പിന്നിലെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :