ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിനു താഴെ; സജീവ കേസുകള്‍ 23ലക്ഷത്തിലധികം

ശ്രീനു എസ്| Last Modified വെള്ളി, 28 മെയ് 2021 (10:31 IST)
ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിനു താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. 2,59,459 പേര്‍ രോഗമുക്തി നേടി. കൂടാതെ 3,660 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ആകെകൊവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയര്‍ന്നിട്ടുണ്ട്. 3,18,895 പേരാണ് ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 23,43,152 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :