ശ്രീനു എസ്|
Last Modified ബുധന്‍, 30 ഡിസംബര്‍ 2020 (09:19 IST)
ലോകത്ത് കൊറോണയുടെ അതിതീവ്ര വൈറസ് പതിപ്പിന്റെ പൊട്ടിപ്പുറപ്പെടല്‍ മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ 361 പേരെ മുംബൈയില്‍ നിരീക്ഷണത്തിലാക്കി. ഇവരെ ഒരാഴ്ചത്തേക്കാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം ബ്രിട്ടനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ടുവയസുകാരിക്കും അതിതീവ്ര വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ അമേരിക്കയിലെ കൊളറാഡോയിലും പുതിയ വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രതയേറിയ വൈറസ് മൂലം ബ്രിട്ടനില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം തന്നെ യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും പുതിയ വൈറസ് സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.