1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel Price Hike chances India

അടുത്ത ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് ഇന്ധനവില 125 കടന്നേക്കും !

Petrol Price
റഷ്യ-യുക്രൈന്‍ സംഘര്‍ഷം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നേക്കും. ക്രൂഡ് ഓയില്‍ വില ഇതിനോടകം 100 ഡോളര്‍ കടന്നു. ഏറെക്കാലത്തിനു ശേഷമാണ് ഇത്. ഇന്ത്യയില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ ഇന്ധനവില 125 കടക്കാന്‍ സാധ്യതയേറി. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയില്‍ കാര്യമായ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക നീക്കത്തോടെ ആഗോളതലത്തില്‍ റഷ്യക്കുമേല്‍ ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാക്കിയേക്കാം. 
 
അടുത്ത ലേഖനം
തിരിച്ചടിച്ച് യുക്രൈന്‍: അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തകര്‍ത്തെന്ന് യുക്രൈന്‍