സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 29 ഡിസംബര്‍ 2021 (18:51 IST)
പെട്രോളിന് 25 രൂപ കുറച്ചുകൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം. ഒറ്റയടിക്ക് 25 രൂപ കുറച്ചതായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് അറിയിച്ചത്. ജനുവരി 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കാണ് വിലക്കുറവില്‍ പെട്രോള്‍ ലഭിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ അനുകൂല്യം. കുത്തനെയുള്ള വിലക്കയറ്റം കാരണം പാവപ്പെട്ട ജനങ്ങളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. അതിനാലാണ് ഇരുചക്രവാഹനങ്ങളുടെ പെട്രോള്‍ വില കുറച്ചതെന്നും മന്ത്രി പറഞ്ഞു.