അനുബന്ധ വാര്‍ത്തകള്‍
- അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി; ഒളിമ്പിക് ഓര്‍ഡര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരം
- ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് നേരെ ചാണകമേറ്; പ്രതികാര നടപടിയെന്ന് പൊലീസ്
- വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിനെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു
- പാരീസ് ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; സ്പെയിനിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്
- നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി
തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്
തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ചികിത്സയിലുള്ളത്.
ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചെന്നൈയില്‍ നിന്നും65 കി.മീ അകലെയാണ് അപകടം നടന്ന സ്ഥലം.
വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശില്‍നിന്നും മടങ്ങുന്നതിനിടെയാണു വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. ചെന്നൈ എസ്ആര്‍എം കോളജിലെ വിദ്യാര്‍ഥികളാണ്.