1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fire in Mumbai Building

മുംബൈയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മൂന്ന് മരണം

Fire
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുംബൈ ലോഖണ്ഡവാലയിലെ 14 നില റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പത്താനിലയില്‍ രാവിലെയാണ് തീപിടിത്തമുണ്ടായത്. ചാന്ദ്രപ്രകാശ് സോണി, കാന്ത സോണി, പെലുബെറ്റ എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. 
 
തീപിടിത്തത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തമുണ്ടാകാനുളള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു