1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Extreme cold News

തണുത്തുവിറച്ച് ഡല്‍ഹി, നവംബറില്‍ അതിശൈത്യം അനുഭവപ്പെടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

വാര്‍ത്തകള്‍
ഡല്‍ഹി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് രാജ്യ തലസ്ഥാനം. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ അതി ശൈത്യം നവംബര്‍ മാസത്തില്‍ തന്നെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില.
 
ശനിയാഴ്ച 8.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചയോടെ അതി കഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. 2006 നവംബര്‍ 23 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ നവംബര്‍ മാസത്തില്‍തന്നെ താപനില ഈവിധം താഴുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശൈത്യ തരംഗം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ്: 20പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍