1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid vaccination news

രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും

Covid
രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുന്നത്. ഇങ്ങനെ 45 ദിവസം വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുത്തതിനുശേഷം 42മുതല്‍ 56 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. 
 
കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തിനു ശേഷം 42 ദിവസത്തിനുള്ളിലാണ് വാക്‌സിന്‍ എടുക്കേണ്ടത്. അതേസമയം കൊവിഷീല്‍ഡ് എടുത്തവര്‍ രണ്ടാമത്തെ ഡോസ്42 മുതല്‍ 56ദിവസത്തിനുള്ളില്‍ എടുക്കണം. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കൊവിഡ്, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.93