കണ്ണില്‍ എലി കടിച്ചു, കോമയില്‍ കഴിഞ്ഞ 27കാരന്‍ മരിച്ചു

Mumbai, Coma, Patient, Rat, മുംബൈ, എലി, ആശുപത്രി, കോമ, മസ്തിഷ്കാഘാതം
മുംബൈ| BIJU| Last Modified വെള്ളി, 4 മെയ് 2018 (13:14 IST)
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്ന രോഗിയുടെ കണ്ണില്‍ ആശുപത്രിയില്‍ വച്ച് എലി കടിച്ചു. ഒരാഴ്ചയ്ക്കകം രോഗി മരിച്ചു. പര്‍മീന്ദര്‍ ഗുപ്ത എന്ന 27കാരനാണ് ദാരുണാന്ത്യം ഉണ്ടായത്.

ജോഗേശ്വരി ട്രോമ കെയര്‍ സെന്‍ററില്‍ ചികിത്സയില്‍ തുടരവേയാണ് പര്‍മീന്ദറിന്‍റെ വലതുകണ്ണില്‍ എലി കടിച്ചത്. ഇതോടെ സ്ഥിതി ഗുരുതരമാകുകയും ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയുമായിരുന്നു.

മാര്‍ച്ച് ആറാം തീയതിയാണ് പര്‍മീന്ദറിന് മസ്തിഷ്കാഘാതമുണ്ടാകുന്നത്. താനെയിലെ ഹൈലാന്‍ഡ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ വച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും പര്‍മീന്ദര്‍ അവസ്ഥയിലാകുകയായിരുന്നു. ഒരുമാസം അവിടെ ചികിത്സിച്ച ശേഷമാണ് പര്‍മീന്ദറിനെ ജോഗേശ്വരി ആശുപത്രിയിലേക്ക് മാറ്റിയത്.

ആദ്യം ആ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലായിരുന്നു പര്‍മീന്ദര്‍. കണ്ണില്‍ എലി കടിച്ചതിന് ശേഷം ഐ സി യുവിലേക്ക് മാറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :