1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP chief announces plan to remove periyar statues outside temples

അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ

Bjp
ബിജെപി അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷനായ കെ അണ്ണാമലൈ. ശ്രീരംഗത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
1967ല്‍ ഡിഎംകെ അധികാരമേറ്റതോടെയാണ് ക്ഷേത്രങ്ങള്‍ പുറത്ത് പെരിയാറിന്റെ പ്രതിമകളും ഫലകങ്ങളും കൊടികളും സ്ഥാപിച്ചത്. ദൈവത്തില്‍ വിശ്വസിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ മണ്ടന്മാരുമാണെന്നാണ് ഇതില്‍ പറയുന്നു. ശ്രീരംഗം ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഞാന്‍ പറയുന്നു. ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക അവര്‍ നാട്ടിയ ഈ കൊടികളും ഫലകങ്ങളും നീക്കം ചെയ്യുക എന്നതാവും. എന്നിട്ട് അവിടെ ആള്‍വാര്‍മാര്‍, നായനാര്‍മാര്‍, മറ്റ് ശൈവ, വൈഷ്ണവ സന്യാസിമാര്‍, തിരുവള്ളുവര്‍, തമിഴ് സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രതിമകള്‍ ബിജെപി സ്ഥാപിക്കുമെന്നും അണ്ണാമലെ പറഞ്ഞു.
അടുത്ത ലേഖനം
മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ