അനുബന്ധ വാര്‍ത്തകള്‍
- എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍
- കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ടുഭീകരരെ വധിച്ചു
- പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം; 9 സൈനികര്‍ കൊല്ലപ്പെട്ടു
- പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു
- ബലൂചിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മൂന്ന് സൈനികരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരെ രജൗരിയിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി.
സൈന്യം തന്നെ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടുക്കുന്നതിനായി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലുടനീളം സൈന്യം കുഴിബോംബുകള്‍ സ്ഥാപിക്കാറുണ്ട്. മെന്ദര്‍ സെക്ടറിലെ ഫഗ്വാരി ഗലി പ്രദേശത്ത് പട്രോളിങ്ങിനിടെയാണ് അപകടമുണ്ടായത്.