1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Anvi Kamdar dies

വെള്ളച്ചാട്ടത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ കാല്‍വഴുതി 300 അടി താഴ്ചയിലേക്ക് വീണ് വ്‌ലോഗര്‍ അന്‍വി കാംദാര്‍ മരിച്ചു

anvi
anvi
വെള്ളച്ചാട്ടത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ കാല്‍വഴുതി 300 അടി താഴ്ചയിലേക്ക് വീണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്ളോഗറുമായ അന്‍വി കാംദാര്‍ മരിച്ചു. 27വയസായിരുന്നു. റായ്ഗഡ് ജില്ലയിലെ മനഗോണിലെ കുംഭെ വെളളച്ചാട്ടത്തിന് സമീപത്തുളള മലയിടുക്കിലാണ് യുവതി കാല്‍വഴുതി വീണത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മനഗോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
 
പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുളള താരമാണ് അന്‍വി.
അടുത്ത ലേഖനം
ശക്തമായ മഴയില്‍ പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു; അഞ്ചുനദികളില്‍ മഞ്ഞ അലര്‍ട്ട്