സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 28 ഒക്ടോബര്‍ 2021 (20:07 IST)
ആന്ധ്രാപ്രദേശില്‍ രണ്ടുകോടി വിലവരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ചിന്തൂര് പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഒരു മാസം മുന്‍പ് ഡ്രോണ്‍ ഉപയോഗിച്ചും നായകളെ ഉപയോഗിച്ചും കഞ്ചാവ് വില്‍പ്പന നടത്തുന്നവരെ പിടിക്കാന്‍ പൊലീസ് പദ്ധതിയിട്ടിരുന്നു. നേരത്തേ 2017ല്‍ വിശാഖപ്പട്ടണത്തില്‍ റൂറല്‍ പൊലീസ് ആറുകോടി വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. 32,000 കിലോ കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. 2018ല്‍ 3.2 കോടി വിലവരുന്ന 22,000കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 23,500 കിലോ വരുന്ന അഞ്ചുകോടി വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.