1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actor chetan kumar arrested for Tweet against HC Judge

ഹിജാബ് കേസ് കേൾക്കുന്ന ജഡ്‌ജിക്കെതിരെ അപകീർത്തി ട്വീറ്റ്: നടൻ ചേതൻ അറസ്റ്റിൽ

ഹിജാബ്
ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വീറ്റിലൂടെ അപകീര്‍ത്തി പരാമർശം നടതിയതിന് നടൻ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ. ചൊവ്വാഴ്ച, ബെംഗളൂരു പോലീസാണ് ചേതനെ അറസ്റ്റ് ചെയ്തത്.
 
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 502(2), 504 വകുപ്പുകളാണ് ചേതനുമേല്‍ ചുമത്തിയിരിക്കുന്നത്.ഹിജാബ് കേസ് കേള്‍ക്കുന്ന ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ ചേതനെതിരേ ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഹൈക്കോടതി ജഡ്ജിക്കെതിരായ നടന്റെ ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു.
അടുത്ത ലേഖനം
വീണ്ടും ഓപ്പറേഷൻ കുബേര: പൂണിപ്പാടം പങ്കജാക്ഷന്റെ വീട്ടിൽ റെയ്‌ഡ്‌