റംസാന്‍ സന്ദേശം

WEBDUNIA|

ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.

സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍െറ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍െറ പ്രഭാതം തെളിഞ്ഞു.

സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍െറ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പ്പൈടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.

ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച് പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ ഉള്ള പരിശീലനമാണിത്.

മനുഷ്യനെത്തിപ്പെടാന്‍ കഴിയുന്ന പരമമായ മഹത്വം ദൈവാര്‍പ്പണവും അടിമത്വവുമാണ്. ലോകം ആദരിച്ചംഗീകരിച്ച ഉന്നതരായ പ്രവാചകന്‍മാര്‍, സജ്ജനങ്ങള്‍ തുടങ്ങി എല്ലാവരും ദൈവ ദാസ്യത്തില്‍ ഒന്നാന്മാരായിരുന്നു.

സ്രഷ്ടാവായ അള്ളാഹു അവരെ വാഴ്ത്തുന്നതും പുകഴ്ത്തുന്നതും ""എന്‍െറ ദാസന്‍'' എന്നു പറഞ്ഞുകൊണ്ടാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി വരെയുള്ള ഏതൊരു മഹാനും ആഗ്രഹിക്കുന്നത് അല്ലാഹുവിന്‍െറ നന്ദിയുള്ള ദാസനാകാനാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതങ്ങളിലും ഉപവാസം ഒരു മുഖ്യആരാധനയായത്..

വിശേഷബുദ്ധിയും വിവേചനശക്തിയും കൊണ്ടനുഗ്രഹീതനായ മനുഷ്യന്‍ ഭൂമിയുടെ പരിപാലനം ഏറ്റെടുക്കേണ്ട സ്രഷ്ടാവിന്‍െറ ഉത്തരവാദിത്വമുള്ള പ്രതിനിധിയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :