റംസാന്‍ - പ്രയോഗ പരിശീലന കാലം

റംസാന്‍ സന്ദേശം

WEBDUNIA|
സൃഷ്ടിപ്രപഞ്ചത്തിന്‍െറ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അത്രേ വിശുദ്ധ ഖുര്‍ആന്‍. അതിന്‍െറ അവതരണ വാര്‍ഷികവും പ്രയോഗ പരിശീലനവുമാണ് റംസാന്‍ .

ദീര്‍ഘമായ ഖുറാന്‍ പാരായണവും രാത്രി നമസ്ക്കാരവും റംസാ നിന്‍െറ പ്രത്യേകതയാണ്.

ഖുര്‍ആന്‍ ആരംഭിച്ചത് തന്നെ വായനയും പഠനവുമാണ് മനുഷ്യമാഹാത്മ്യത്തിന്‍െറ രഹസ്യമെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.

ഖുര്‍ആന്‍ അവതരണം കൊണ്ടനുഗ്രഹീതമായ ""ലൈലത്തുല്‍ഖദ്ര'' (വിധി നിര്‍ണ്ണയരാവ്) എന്ന ആയിരം മാസത്തേക്കാള്‍ അതിവിശിഷ്ട രാത്രി റംസാനിലാണ്. അതിനാല്‍ ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു

ദശലക്ഷകണക്കായ പള്ളികളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന പാരായണങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സത്യവുമാണത്.

ദൈവവിശ്വാസി ദൈവത്തെ അംഗീകരിക്കുന്നതിന്‍െറ തെളിവായി ദൈവം നിശ്ഛയിച്ചത് അവന്‍െറ സൃഷ്ടികളെ അംഗീകരിക്കുക എന്നത്രേ. പ്രപഞ്ചത്തെ മുഴുവന്‍, ദൈവാനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.

ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ കൂടി മാസമാകാനുള്ള കാരണം. ദൈവ ദാസ്യം അംഗീകരിക്കുവാന്‍ മനുഷ്യ സ്നേഹവും സേവനവും തന്നെ മാര്‍"ം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :