അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (08:11 IST)
ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനായി വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലിയും കലാപരിപാടികളും അരങ്ങേറും.
ഇതിനൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബിഉല്‍ അവ്വല്‍ മുതല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുമലായ മൗലിദ് സദസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഹിജ്‌റ വര്‍ഷപ്രകാരം റബിഉല്‍ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബിയുടെ ജനനം.