അതുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടികളും ദാന ധര്‍മ്മങ്ങളും നിര്‍ബന്ധസക്കാത്തും ഫിത്ത്ര്‍ സക്കാത്തും എല്ലാം ചേര്‍ന്ന് നോമ്പുകാലം മനുഷ്യസ്നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും മഹിത മഹോത്സവമായിമാറുന്നു.
ഒരു ദിവസത്തെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ഓരോ പൗരനും തനിക്കും തന്‍െറ ആശ്രിതര്‍ക്കും ഒരാള്‍ക്ക് 2.176 കിലോ എന്ന കണക്കില്‍ മുഖ്യ ആഹാരധാന്യം നിര്‍ബന്ധമായും നല്കണം. ഒരുമാസത്തെ ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും നിര്‍ബന്ധദാനങ്ങള്‍ക്കുമുള്ള സമാപനമാണത്.
മനുഷ്യ ലോകത്തിന് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത് പ്രധാനമായും അതിന്‍െറ ഇഛാശക്തിയാണ്. ആത്മനിയന്ത്രണം കൊണ്ടല്ലാതെ ഇഛാശക്തി വീണ്ടെടുക്കുക സാധ്യമല്ല.
നോമ്പ് ആചാരം എന്നതിനെക്കാള്‍ ആശയത്തിലും അര്‍ത്ഥത്തിലും വിശ്വാസികള്‍ അനുഷ്ഠിക്കുമ്പോള്‍ മാത്രമെ ഇത് സാധ്യമാവൂ.
സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളുവാനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ അടരാടുവാനുള്ള മനുഷ്യശക്തി തിരിച്ചുകിട്ടുന്നതിനുള്ള ഒരേ ഒരു മാര്‍ ഗമാണത്.
വ്രതാനുഷ്ഠാനത്തിലൂടെ "തഖ്വാ' എന്ന വിവേകം വീണ്ടെടുക്കുക. സഹാനുഭൂതിയും സാഹോദര്യവും ലോകത്തിന് സമ്മാനിക്കുക.