സുജാതയ്ക്ക് മികച്ക്വ്ഹ പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം
WEBDUNIA|
നീണ്ടൊരു ഇടക്കാലത്തിനു ശേഷം സുജാത ഗംഭീരമായ തിരിച്ചുവരവ് നടത്തി. റോജാ എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്മാന്‍റെ സംഗീതത്തില്‍ പുതുവെള്ളൈമഴൈ.... എന്ന ആ പാട്ട് സുജാതയെ വീണ്ടും പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ചു നിര്‍ത്തി.
എ.ആര്‍.റഹ്മാന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, രമേശ് നാരായണന്‍, എം.ജയചന്ദ്രന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് രസകരമായ അനുഭവമാണെന്ന് സുജാത പറയുന്നു. ഇവര്‍ സ്വതന്ത്രമായി പാടാന്‍ അനുവദിക്കും. ചില പരീക്ഷണങ്ങള്‍ നടത്താന്‍ സമ്മതിക്കും. എന്നാല്‍ ഇളയരാജ അങ്ങനെയല്ല, അദ്ദേഹം കണിശക്കാരനായ ഒരു ഹെഡ്മാസ്റ്ററെപ്പോലെയാണ്. ഒരിടത്തുപോലും തെറ്റുവരാതെയിരിക്കാന്‍ പരമാവധി നിഷ്കര്‍ഷിക്കും.
സുജാതയുടെ മകളും ഇപ്പോള്‍ പിന്നണി ഗായികയായി മാറിയിട്ടുണ്ട്. മകള്‍ ശ്വേത കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്. അമ്മയെപ്പോലെ മകള്‍ക്കും സംഗീതം പ്രിയതരമാണ്.
എന്താണ് സുജാതയുടെ ഏറ്റവും വലിയ സ്വത്ത് എന്ന് ചോദിച്ചാല്‍ പ്രായമാകാത്ത ശബ്ദം എന്ന് ആരും പറയും. കഴിവുള്ള പല ഗായികമാരും ഉച്ചസ്ഥായിയില്‍ പാടുമ്പോള്‍ പലപ്പോഴും അത് - കള്ള വോയ് സ് ആയി മാറാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സുജാതയുടെ മികവ് നാം തിരിച്ചറിയുക.
ശബ്ദം സൂക്ഷിക്കാന്‍ സുജാത ആവുന്നതെല്ലാം ചെയ്യുന്നു. ഭക്ഷണത്തില്‍ ക്രമീകരണം പാലിക്കുന്നു. റെക്കോഡിംഗിന് മുമ്പ് ഒന്ന് രണ്ട് ദിവസം കഴിവതും മൗനം ആചരിക്കാന്‍ ശ്രമിക്കുന്നു.
പാട്ടിന്‍റെ വരികള്‍ക്ക് അതിന്‍റെ അര്‍ത്ഥത്തിന് ചേരും വിധം ശബ്ദത്തില്‍ വികാരം പകരാനുള്ള കഴിവാണ് സുജാതയെ മറ്റ് ഗായികമാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന സവിശേഷത.
തെലുങ്കിലും കന്നഡത്തിലും മറ്റും പാടുമ്പോള്‍ വാക്കുകളുടെ അര്‍ഥം എഴുതിവാങ്ങി മനസ്സിലാക്കാന്‍ സുജാത ശ്രമിക്കാറുണ്ട്.