സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍
WEBDUNIA|
അമേരിക്കയില്‍ , ജര്‍മ്മനിയില്‍ , ഫ്രാന്‍സില്‍ , റഷ്യയില്‍ ,ലോകത്തിന്റെ ഓരോമൂലയിലും ഗ്ളൂമി സണ്‍ ഡേ കടന്നു കയറി ആളുകളെ കുഴലൂതി വിളിച്ചിറക്കിക്കൊണ്ടു പോയി.
ഒടുവില്‍ അതു തന്നെ സംഭവിച്ചു . ഹംഗറിയുടെ തലസ്ഥാനമായ ബുഡാപസ് റ്റില്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി പാട്ടിന്റെ പ്രിയപ്പെട്ട റെസോ സെറസ് 1968 ല്‍ ആരും കാണതെ മരണത്തിലേക്ക് ഒളിച്ചോടി.
സംഗീതം ചിട്ടപ്പെടുത്തിയ സെറസിനെ, ഹംഗറിയിലെ അനേകായിരങ്ങളെ, അമേരിക്കയിലെ പതിനായിരങ്ങളെ,.... ലോകത്തിലെ...
മരണത്തിന്റെ പുരാവൃത്തം ഞാന്‍ മതിയാക്കുന്നു.
ഇനിയുള്ളത് തണുപ്പെന്നോ ചൂടെന്നോ കരുതാനാക്കാത്ത(മരണത്തിന് ഏതു വികാരമാണെന്ന് അനുഭവിച്ചറിയാന്‍ ഇതെഴുതുമ്പോള്‍ എനിക്കു കഴിയില്ലല്ലോ?)ഗ്ളൂമി സണ്‍ ഡേയുടെ വരികളാണ്.
വേഗം കതകടയ് ക്കുക . ചിലപ്പോള്‍ ഈ കറുത്ത ഞായര്‍ നിങ്ങളുടെ മേല്‍ വീണാലോ?