ആ നാടകത്തിനുവേണ്ടി ഒ.എന്‍.വി. എഴുതിയ മറ്റുകവിതകളും ദേവരാജന്‍റെ സംഗീതത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ മാറ്റൊലികൊണ്ടു. ഈ കലാകാരന്മാരുടെ സവിശേഷസംഗമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതന്നെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് സാമൂഹികചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.
ഇന്നത്തെപ്പോലെ പ്രചരണമാദ്ധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും ദേവരാജന്‍ ഈണം നല്‍കിയ ലളിതഗാനങ്ങള്‍ സുപ്രസിദ്ധങ്ങളായി. അപ്പോഴാണ് കൈലാസ് പിക്ചേഴ്സ് ഉടമ കെ.ആര്‍.നാരായണന്‍ "കാലം മാറുന്നു' എന്ന ചിത്രത്തിന് പാട്ടുകളുണ്ടാക്കാന്‍ ഒ.എന്‍.വി. - ദേവരാജന്മാരെ ക്ഷണിക്കുന്നത്. അതോടെ ദേവരാജന്‍റെ കാലവും മാറി. ഇതുവരെ തമിഴ് ഉള്‍പ്പൈടെ 325 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.
കെ.പി.എ.സി.യില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നപ്പോള്‍ ഒ.എന്‍.വി.യുടേയും എന്‍.വേലപ്പന്‍നായരുടേയും സഹകരണത്തോടെ "കാളിദാസ കലാകേന്ദ്രം' നാടകസമിതി രൂപീകരിക്കാന്‍ മുന്‍കൈഎടുത്തു. അതിന്‍റെ കാര്യദര്‍ശിസ്ഥാനം ഒ.മാധവനെ ഏല്പിച്ചു, അദ്ദേഹം അദ്ധ്യക്ഷനും.
ദേവരാജന്‍റെ സംഗീതജീവിതം മലയാള ചലച്ചിത്രസംഗീതവിഭാഗത്തിന്‍റെ ചരിത്രമാണ്. നമ്മുടെ ചലച്ചിത്രവേദിയിലെ വസന്തകാലത്തിന് നാവും നാദവും നല്‍കിയവരാണ് വയലാറും ദേവരാജനും "ചതുരംഗം' എന്ന ചിത്രംമുതലാണ് ഈ സര്‍ഗപ്രതിഭകള്‍ ഒത്തുകൂടിയത്.
സംഗീത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും അതേസമയം സംഗീതകലയില്‍ വിട്ടുവീഴ്ചചെയ്യാത്തതുമായ വ്യക്തിത്വമാണ് ദേവരാജന്‍റേത്. 1962-ല്‍ കഥകളികലാകാരിയായ പെരുന്ന ലീലാമണിയെ വിവാഹം ചെയ്തു. പുത്രി ശര്‍മ്മിള വിവാഹിതയാണ് പുത്രന്‍ രാജനന്ദ പഠിക്കുന്നു. 1999--ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം.
"ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍', "അറിയുന്നില്ല, ഭവാന്‍ അറിയുന്നില്ല' എന്ന ഗാനങ്ങളും അല്പം ദൂരെയിരിക്കുന്ന പ്രിയന്‍ കേള്‍ക്കാന്‍ പാടുന്ന "പ്രിയതമാ'യും ആത്മാവിഷ്കാരം മാത്രമായ "മാണിക്യവീണയുമായെന്‍' തുടങ്ങിയ ഹൃദയത്തിന്‍റെ തേങ്ങലുകള്‍ പ്രതിസ്പന്ദിക്കുന്ന പ്രേമഗാനങ്ങള്‍