രാഗരാജന്‍ ദേവരാജന്‍

WEBDUNIA|

മലയാള ചലച്ചിത്രസംഗീതത്തിലെ ചതുര്‍മൂര്‍ത്തികളെന്നു വിളിക്കാവുന്നവരില്‍ മൂന്നാമതായി, മലയാളചലച്ചിത്രം തുടങ്ങി 16 വര്‍ഷം കഴിഞ്ഞിട്ടാണ് എത്തിയതെങ്കിലും ജി. ദേവരാജന്‍ മലയാള ചലച്ചിത്രസംഗീതത്തിന്‍റെ പര്യായമായി മാറി.

നാടോടിപാട്ടുകളിലെ സര്‍വ്വാംഗീണമായ മണ്ണിന്‍റെ മണവും ശാസ്ത്രീയസംഗീതത്തിന്‍റെ ശ്രേഷ്ഠമായ ഗാംഭീര്യവും ഹിന്ദുസ്ഥാന സംഗീതത്തില്‍ നിന്നുള്ള മാധുര്യഭാവവും പാശ്ഛാത്യസംഗീതത്തിന്‍റെ മൂലമായ സ്വരമിശ്രണസവേദനക്ഷമതയും ആവശ്യാനുസരണം കോര്‍ത്തിണക്കുന്ന അദ്ദേഹത്തിന്‍റെ സംഗീതം.

ഒറ്റച്ചാലില്‍ക്കൂടി ഓടുന്ന കാളവണ്ടിയല്ല, മറിച്ച് വൈവിധ്യമാര്‍ന്ന അനേകം കൈവഴികളില്‍ക്കൂടി വന്ന് ഒരുമിച്ചുചേര്‍ന്ന് മനുഷ്യമനസ്സായ മഹാസമുദ്രത്തില്‍ ലയിക്കുന്ന ഗംഗാപ്രവാഹമാണ്ദേവരാജന്‍റെ സംഗീതം. തനിക്ക് സംഗീതമിണക്കാന്‍ കിട്ടിയ കഥയിലെ സന്ദര്‍ഭങ്ങളെ പലതട്ടുകളിലാക്കി, പല ശാഖകളാക്കി, ഓരോന്നിനും വൈവിധ്യമാര്‍ന്ന ഈണം നല്‍കി.

"നാദബ്രഹ്മത്തില്‍ സാഗരം നീന്തിവരും' മണ്ണും മനസ്സും പങ്കുവച്ചതിന്‍റെ വിഷാദം കലര്‍ന്ന പ്രസ്താവനയ്ക്ക് അവശ്യം ആവശ്യമായ, ഋജുവായ, ഗഹനത പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള സംഗീതം മാത്രം നല്‍കിയ "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'. "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍', "ഓരോ തുള്ളി ചോരയില്‍ നിന്നും' തുടങ്ങിയ ഗാനങ്ങളില്‍ വിപ്ളവത്തിന്‍റെ ശക്തിയും സംഘഗാനത്തിന്‍റെ ഘോഷസംങ്കലനവും ഉള്‍ക്കൊണ്ടിരുന്നു.

ആ കൃതിയിലെ "പൊന്നരിവാള്‍' എന്നുതുടങ്ങുന്ന കവിതയ്ക്ക് സംഗീതാവിഷ്കരണം നടത്തി. ആ ഗാനം പില്‍ക്കാലത്ത് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന കെ.പി.എ.സി. നാടകത്തിലൂടെ പുറത്തുവരുമ്പോള്‍ കേരളത്തിലെ ലളിതഗാനശാഖയുടെ മുഖച്ഛായതന്നെ മാറുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :