പാശ്ചാത്യ ശാസ്ത്രീയ സംഗീത ലോകത്തെ അത്ഭുത പ്രതിഭയായ മൊസാര്‍ട്ട് അന്തരിച്ചത് 1791 ഡിസംബര്‍ 5 നായിരുന്നു.
41 വര്‍ഷത്തെ ജ-ീവിതം കൊണ്ട് എക്കാലവും ലോകമോര്‍മ്മിക്കുന്ന സംഗീതകാരനും സംഗീത സംവിധായകനുമായി അദ്ദേഹം മാറി. ഇന്നും ലോകമെങ്ങും അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സംഗീത രചനകളെയും ലോകം ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു. ആ ദൈവീക സംഗീതത്തിന്‍റെ വശ്യത നാമിന്നും അനുഭവിക്കുന്നു.
വുള്‍ഫ് ഗാങ് അമാഡസ് മൊസാര്‍ട്ട് 1756 ജ-നുവരി 27 ന് ഇന്ന് ഓസ്ട്രിയയിലുള്ള സാള്‍സ് ബര്‍ഗില്‍ ജ-നിച്ചു. മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ മൊസാര്‍ട്ടിന്‍റെ സംഗീതസിദ്ധികള്‍ പ്രകടമായിത്തുടങ്ങിയിരുന്നു.
യൂറോപ്പിലെ പ്രധാന സംഗീത ആചാര്യനായ ലിയോപ്പോള്‍ഡ് മൊസാട്ടായിരുന്നു അച്ഛന്‍. വയലിന്‍ വാദനത്തിന്‍റെ അടിസ്ഥാന വസ്തുതകളെക്കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകം വളരെ ആധികാരികമായി കരുതപ്പെടുന്നു.
അച്ഛനില്‍ നിന്നാണ് മൊസാര്‍ട്ട് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്. വളരെ നിശ് ഠയോടും ജ-ാഗ്രതയോടും കൂടിയുള്ള പഠനമായിരുന്നു അത്. വയലിന്‍, പിയാനോ എന്നിവ വായിക്കുന്നതും ഈ ബാലപാഠങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
അതുകൊണ്ടാവാം മൊസാര്‍ട്ട് അഞ്ചാം വയസ്സില്‍ തന്നെ സംഗീതമ് കമ്പോസ് ചെയ്യാന്‍ തുടങ്ങി. തന്‍റെ മകന്‍റെ സംഗീത സിദ്ധികളെ പ്രദര്‍ശന ഉപാധിയാക്കി മാറ്റിയാല്‍ ധാരാളം പണം സമ്പാദിക്കാമെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു. യൂറോപ്പിലെ രാജ-കൊട്ടാരങ്ങളില്‍ അത്ഭുതബാലനായി അദ്ദേഹം മൊസാര്‍ട്ടിനെ അവതരിപ്പിച്ചു.
മൊസാര്‍ട്ടിന്‍റെ മൂത്ത സഹോദരി നന്നിറല്‍ എന്നു പേരുള്ള മറിയ അന്ന കൃതഹസ്തയായ പിയാനിസ്റ്റായിരുന്നു. അവരും ഈ പ്രദര്‍ശനങ്ങളില്‍ പങ്കുകൊണ്ടു.
പിയാനോയ്ക്കു പറ്റിയ ഒട്ടേറെ രചനകള്‍ മൊസാര്‍ട്ട് നിര്‍മ്മിച്ചു. രണ്ട് പിയാനോ ഉപയോഗിച്ച് വായിക്കാവുന്ന ഒട്ടേറെ സംഗീതം എഴുതിയുണ്ടാക്കി . ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മ്യൂണിക്കിലെ ബവറിയാ രാജ-കുമാരന്‍റെ കൊട്ടാരത്തിലും വിയന്നയിലെ രാജ-കൊട്ടാരത്തിലും കച്ചേരി നടത്തി.
പിന്നെ മാന്‍ ഹെയിം, പാരീസ്, ലണ്ടന്‍, ഹേഗ് എന്നിവിടങ്ങളിലെല്ലാം മൊസാര്‍ട്ട് സഞ്ചരിച്ചു. 1777 ല്‍ മൊസാര്‍ട്ട് അമ്മയോടൊപ്പവും യൂറോപ്പിലുടനീളം പിയാനോ കച്ചേരി നടത്തി.
ഈ യാത്രക്കിടയില്‍ ജെ-.എസ്.ബാച്ച്, ജ-ി.എഫ്.ഹാന്‍ഡില്‍, ജേ-ാസഫ് ഹെയ്ഡന്‍ തുടങ്ങിയ പ്രഗത്ഭ സംഗീത വിദ്വാന്മാരുമായി പരിചയപ്പെട്ടു