സംഗീതാസ്വാദകരുടെ മനസ്സിലെ ഉസ്താദ്, രാഷ്ട്രം ഭാരതരത്നം നല്കി ആദരിച്ച അതുല്യ പ്രതിഭ,
രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണം. ഷെഹനായ് കൊണ്ട് സംഗീതത്തിന്റെ പാലാഴികള്‍ തീര്‍ത്ത ആചാര്യന് ഉസ്താദ് - ബിസ്മില്ലാ ഖാന്.അനശ്വരമായ സംഗീതം ബാക്കി നിര്‍ത്തി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു
പതിനാലാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത സപര്യ മരണം വരെ അനസ്യൂതം തുടര്‍ ന്നു. അദ്ദേഹത്തെ അത്യാധുനിക താന്സെന് എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നു.
ജ-ീവിതത്തില്‍ ഒട്ടേറെ ലാളിത്യം പുലര്‍ത്തുന്ന ഒരാളാണ് ഉസ്താദ്. ട്രെയിനില്‍ ജ-നതാ ക്ളാസിലായിരുന്നു പത്ത് വര്‍ഷം മുന്‍പു വരെ ഉസ്താദിന്റെ യാത്ര. പ്രായാധിക്യം മൂലം ഇപ്പോള്‍ യാത്ര വിമാനത്തിലാക്കി.
വാരാണസിയിലെ ഗംഗാ തീരത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഉസ്താദ് പതിവായി കാശി വിശ്വേശ്വരനെ ദര്‍ശിക്കുകയും സംഗീതാര്‍ച്ചന നടത്തുകയും ചെയ്യാറുണ്ട്.
വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും പൊതുജ-നത്തിനു വേണ്ടി സൗജ-ന്യമായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഭാരത രത്നം നേടിയ അദ്ദേഹത്തിന് 1965 ല്‍ ഡല്‍ഹിയിലെ ദേശീയ സാംസ്കാരിക സമിതി ''അഖില ഭാരതീയ ഷെഹനായി ചക്രവര്‍ത്തി'' പട്ടം നല്കി ആദരിച്ചിട്ടുണ്ട്.