പാര്‍വതി പാടി:കേട്ടവര്‍ക്ക് നിര്‍വൃതി

പാലോട്| WEBDUNIA|
ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും അതിര്‍ത്തികള്‍ ഭേദിക്കാനുള്ള മാസ്‌മരിക ശക്തി സംഗീതത്തിനുണ്ട്. ഈ സത്യത്തെ അരക്കെട്ടുറപ്പിച്ച് പാര്‍വതി ഞായറാഴ്‌ച സന്ധ്യയെ ബാവുള്‍ പാടി കുളിരണിയച്ചപ്പോള്‍ ധന്യരായത് തടിച്ചു കൂടിയ നൂറുകണക്കിന് ഗ്രാമീണരാണ്. ചെല്ലഞ്ചി എല്‍.പി സ്‌കൂളിന്‍റെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഉ‌ദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി നടന്നത്. ചൈതന്യ മഹാപ്രഭുവിന്‍റെ ഗാനത്തോടെയാണ് സംഗീത വിരുന്ന് ആരംഭിച്ചത്.

നഗരത്തിന്‍റെ ഒച്ചപ്പാടുകളില്‍ നിന്നൊഴിഞ്ഞ് പുഴയുടെയും കിളികളുടെയും ശബ്‌ദപ്രപഞ്ചമുള്ള കുട്ടികളുടെ പുഞ്ചിരിയുള്ള ഗ്രാമത്തില്‍ പരിപാടി അവതരിപ്പിക്കാനായത് തനിക്കും മറക്കാനാവാത്ത അനുഭവമായെന്ന് പാര്‍വതി പറഞ്ഞു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ദിവാകരന്‍ നായര്‍നിര്‍വഹിച്ചു. കാവ്യസല്ലാപത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ കുട്ടികളുമായി സംവദിച്ചു.

ബംഗാള്‍ നാടോടി ഗാനമാണ് ബാവുള്‍. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാടോടികളിലൂടെയാണ് ബാവുള്‍ സംഗീതം വികാസം പ്രാപിച്ചത്. ഗോത്ര സംസ്‌കൃതിയുടെ അടയാളങ്ങള്‍ ബാവുള്‍ സംഗീതത്തില്‍ ദര്‍ശിക്കുവാന്‍ കഴിയും.

ബംഗാള്‍ നാടോടി ഗാനമാണ് ബാവുള്‍. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാടോടികളിലൂടെയാണ് ബാവുള്‍ സംഗീതം വികാസം പ്രാപിച്ചത്. ഗോത്ര സംസ്‌കൃതിയുടെ അടയാളങ്ങള്‍ ബാവുള്‍ സംഗീതത്തില്‍ ദര്‍ശിക്കുവാന്‍ കഴിയും.

പതിനേഴാം നൂറ്റാണ്ടിലെ ബംഗാളി സംസ്‌കാരത്തെയും ബാവുള്‍ സംഗീതം പ്രതിനിധാനം ചെയ്യുന്നു. മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും ആത്മീയമായ അനുഭൂതി പ്രദാനം ചെയ്യുന്നതാണ് ഈ സംഗീതം. പുര്‍ണ ദാസ് ബാവുള്‍, പ്രഹ്ലാദ് ബ്രഹ്‌മചാരി എന്നിവര്‍ പ്രശസ്തരായ ബാവുള്‍ സംഗീതജ്ഞരാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :