യുവാക്കളെ മോഡിയും വിടില്ല; കോളേജുകളിലും ‘നമോ ചായ‘

ഡല്‍ഹി| WEBDUNIA|
PRO
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയെ ചായക്കടക്കാരനെന്ന് കളിയാക്കിയത് കോണ്‍ഗ്രസിന് ‘സെല്‍ഫ് ഗോളാ‘യ അവസ്ഥയാണ്. വെറുതെ വിടില്ല എന്ന വാശിയിലാണ് ബി ജെ പി.

തെരുവുകളിലും ബസ് സ്‌റ്റേഷനുകളിലും നരേന്ദ്രമോഡിയുടെ പേരിലുള്ള ടീ സ്റ്റാളുകള്‍ സ്ഥാപിച്ച് മുന്‍പ് തന്നെ ബിജെപി വന്‍ തോതില്‍ പ്രചാരണം തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നത് രാജ്യത്തൊട്ടാകെയായി 2730 കോളേജുകളിലും മോഡി ചായ കിട്ടുമെന്നാണ്.

537 സംസ്ഥാനങ്ങളിലുള്ള 2730 കോളേജുകളില്‍ ഇനി ചായയിലൂടെ യുവമനസുകളിലേക്ക് മോഡി കടക്കും. 10220 ക്യാംപസ് അംബാസിഡര്‍മാരെ ബി ജെ പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച കണ്ടെത്തിക്കഴിഞ്ഞത്രെ.

ഫെബ്രുവരി പത്ത് തിങ്കളാഴ്ച മുതലാണ് ക്യാംപസുകള്‍ കീഴടക്കാനായി മോഡിച്ചായ രംഗത്തിറങ്ങുക. നരേന്ദ്രമോഡിയുടെ രാഷ്ട്രീയ അജണ്ടകളും വികസന കാഴ്ചപ്പാടുകളും മോഡി ടീസ്റ്റാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :