കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കേണ്ട സമയമായെന്ന് മോഡി

പനാജി| WEBDUNIA|
കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കേണ്ട സമയമായെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്നത് ഭാരതജനതയുടെ മുദ്രാവാക്യമായി മാറിയിരിക്കുന്നു.

കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഡി പറഞ്ഞു. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ ബിജെപി സംഘടിപ്പിച്ച 'വിജയ് സങ്കല്‍പ്' റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോഡിയുടെ കടുത്തപ്രസ്താവനകള്‍.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തീവ്രവാദ കേസുകള്‍ പുന:പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഷിന്‍ഡെ സംസ്ഥാന സര്‍ക്കാരുകൾക്ക് കത്തയച്ചത് കോണ്‍ഗ്രസിന്രെ വര്‍ഗീയ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്ന് മോഡി കുറ്റപ്പെടുത്തി.

ഒരാളെ അറസ്റ്റ് ചെയ്താല്‍, അയാള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഷിന്‍ഡെയുടെ നിര്‍ദ്ദേശം. നിയമലംഘകനെ അറസ്റ്റ് ചെയ്യേണ്ടത് അയാളുടെ മതം നോക്കിയിട്ടാണോ? കുറ്റവാളി മതം നോക്കാതെയല്ലേ ശിക്ഷിക്കപ്പെടേണ്ടതെന്നും മോഡി ചോദിച്ചു.

ക്രമസമാധാനം സംസ്ഥാനത്തിന്രെ പരിധിയിലുള്ള വിഷയമാണെന്നും ഷിന്‍ഡെ രാജ്യത്തിന്രെ ഫെഡറല്‍ സംവിധാനത്തെ വ്രണപ്പെടുത്തുകയാണെന്നും മോഡി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :