ആധാര്‍ കാര്‍ഡില്‍ കൂടുതല്‍ സമയം കേരളം ആവശ്യപ്പെടും

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 25 ജനുവരി 2014 (14:40 IST)
PRO
സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യം സമര്‍പ്പിക്കും.

ചൊവ്വാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ആധാര്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമെ തീരുമാനം കൈക്കൊള്ളാനാവു എന്ന കാര്യവും കേരളം കോടതിയെ അറിയിക്കും.

ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവും സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഉന്നയിക്കും.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിച്ച് നേരത്തെ കേരളം സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു.

മന്ത്രിസഭ അറിയാതെ ഐ ടി വകുപ്പ് തയ്യാറാക്കിയ സത്യവാങ്മൂലം അവസാനനിമിഷം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :